പുരയുടെ മുകളില്‍ പെയ്യുന്നു
മലയുടെ മുകളില്‍ പെയ്യുന്നു
വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു
കിളികള്‍ കലപില കൂട്ടുന്നു
പക്ഷികള്‍ പാട്ടുകള്‍ പാടുന്നു
പറവകള്‍ പാറി രസിക്കുന്നു
തോടും പുഴയും നിറയുന്നു
മീനുകള്‍ നീന്തി രസിക്കുന്നു
മയിലുകള്‍ പീലി വിരിക്കുന്നു
ചെടികള്‍ ആടി ഉലയുന്നു
കുട്ടികള്‍ തുള്ളിച്ചാടുന്നു
തത്തകള്‍ പുഞ്ചിരിതൂകുന്നു
കുഞ്ഞിപ്പൂക്കള് വിടരുന്നു
തവളകള്‍ പേക്രോം പാടുന്നു
കുഞ്ഞിക്കോഴി കരയുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
എന്മഴ തേന്മഴപെയ്യുന്നു
- രഞ്ജിമാരഘു